ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുശീലയുടെ നേരെ കാർ കയറ്റിയാണ് അപകടപ്പെടുത്താൻ തുനിഞ്ഞത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം.
ആശുപത്രിവളപ്പിൽ കൂടി ഡോക്ടർ നടന്നുപോകുന്പോൾ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുവീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് അവർ ഒരുവശത്തേക്ക് ചാടി മാറിയതിനാൽ കാർ ഇടിച്ചില്ല. വീണ്ടും കാർ പാഞ്ഞെത്തിയപ്പോൾ ഡോക്ടർ കാര്യം തിരക്കി.
ഡോക്ടർ കാറുമായി വരുന്പോൾ റോഡിലൂടെ നടന്നുപോയിരുന്ന കുട്ടികളുടെ ദേഹത്തേക്ക് വെള്ളെ തെറിച്ചുവെന്നും ഡ്രൈവിംഗ് അറിയില്ലെങ്കിൽ വീട്ടിൽ ഇരിക്കണമെന്നും ആക്രോശിച്ചതായി ഡോക്ടർ പറഞ്ഞു. ഡോക്ടർ സൂപ്രണ്ടിനു നൽകിയ പാരതി പോലീസിന് കൈമാറി. പോലീസ് അന്വേഷണമാരംഭിച്ചു.