രണ്ടു രാജ്യങ്ങള്‍, രണ്ട് ഡോക്ടര്‍മാര്‍! ഒരാള്‍ തമിഴ്‌നാട്ടില്‍നിന്നും, മറ്റൊരാള്‍ അമേരിക്കയില്‍നിന്നുള്ള ഇന്ത്യക്കാരിയും; അവിടെ പൂക്കളും ആദരവും; ഇവിടെ കുറുവടിയും കല്ലേറും

ര​ണ്ടു രാ​ജ്യ​ങ്ങ​ൾ, ര​ണ്ട് ഡോ​ക്ട​ർ​മാ​ർ.. ഒ​രാ​ൾ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ന്യൂ​റോ​സ​ർ​ജ​ൻ ഡോ.​സൈ​മ​ൺ ഹെ​ർ​ക്കു​ലീ​സ്, മ​റ്റൊ​രാ​ൾ അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രി ഡോ​ക്ട​ർ ഉ​മ മ​ധു​സൂ​ദ​ന​ൻ. ര​ണ്ടു​പേ​രും കോ​വി​ഡി​നോ​ടു പ​ട​പൊ​രു​തി​യ​വ​ർ.

ആ ​പോ​രാ​ട്ട​ത്തി​നി​ട​യി​ൽ ഒ​രാ​ൾ​ക്കു ജീ​വ​ൻ വെ​ടി​യേ​ണ്ടി വ​ന്നു, ഡോ.​സൈ​മ​ൻ ഹെ​ർ​ക്കു​ലീ​സി​ന്. എ​ന്നാ​ൽ, ര​ണ്ടു​പേ​രോ​ടും സ​മൂ​ഹം പെ​രു​മാ​റി​യ​തു ര​ണ്ടു സ​മൂ​ഹം പെ​രു​മാ​റി​യ​ത് ര​ണ്ടു ത​ര​ത്തി​ൽ.‌

ആ​ദ​രം വീ​ട്ടു​പ​ടി​ക്ക​ൽ

സ്വ​ന്തം ജീ​വ​ൻ പോ​ലും അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ ഡോ. ​സൈ​മ​ൺ നാ​ട്ടു​കാ​രാ​ൽ ബ​ഹി​ഷ്ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ച്ച ഇ​ന്ത്യ​ക്കാ​രി​യാ​യ ഡോ. ​ഉ​മ മ​ധു​സൂ​ദ​ന​ന് അ​മേ​രി​ക്ക​ൻ ജ​ന​ത ന​ൽ​കി​യ​ത് ഹൃ​ദ്യ​മാ​യ ആ​ദ​രം.

സൗ​ത്ത് വി​ൻ​ഡ്സ​ർ ആ​ശു​പ​ത്രി​യി​ൽ സേ​വ​നം ചെ​യ്യു​ന്ന മൈ​സൂ​രു സ്വ​ദേ​ശി​നി​യാ​യ ഡോ. ​ഉ​മ ത​ന്‍റെ വീ​ടി​നു മു​ന്നി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി പൂ​ക്ക​ൾ സ​മ​ർ​പ്പി​ച്ചും അ​ഭി​ന​ന്ദ​ന പോ​സ്റ്റ​ർ നി​ര​ത്തി​യു​മൊ​ക്കെ​യാ​ണ് ഉ​മ​യ്ക്ക് അ​വ​ർ ആ​ദ​രം അ​ർ​പ്പി​ച്ച​ത്.

ജീ​വ​ൻ ന​ൽ​കി​യി​ട്ടും

അ​തേ​സ​മ​യം, മ​റ്റൊ​രു വീ​ഡി​യോ​യി​ൽ​നി​റ​യു​ന്ന​ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ഡോ. ​സൈ​മ​ണി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നു പോ​ലും അ​നു​വ​ദി​ക്കാ​തെ ഒ​രു​പ​റ്റ​മാ​ളു​ക​ൾ ആം​ബു​ല​ൻ​സ് അ​ട​ക്കം ക​ല്ലും വ​ടി​യു​മാ​യി ആ​ക്ര​മി​ക്കു​ന്ന​താ​ണ്.

ചെ​ന്നൈ കോ​ർ​പ​റേ​ഷ​ൻ ശ്മ​ശാ​ന​ത്തി​ലും പി​ന്നീ​ട് അ​ണ്ണാ​ന​ഗ​റി​ലെ ശ്മ​ശാ​ന​ത്തി​ലും സം​സ്കാ​ര​ത്തി​നാ​യി എ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടി​ട​ത്തും നാ​ട്ടു​കാ​ർ അ​ക്ര​മാ​സ​ക്ത​രാ​യി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഇ​വി​ടെ സം​സ്ക​രി​ച്ചാ​ൽ ത​ങ്ങ​ൾ​ക്കും കോ​വി​ഡ് വ​രു​മെ​ന്ന ആ​രോ പ്ര​ച​രി​പ്പി​ച്ച​തു വി​ശ്വ​സി​ച്ചാ​ണ് ഇ​വ​ർ ആം​ബു​ല​ൻ​സ് ആ​ക്ര​മി​ച്ച​ത്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കു​വ​രെ മ​ർ​ദ​ന​മേ​റ്റു. ക​ല്ലേ​റി​ൽ ആം​ബ​ല​ൻ​സ് ഡ്രൈ​വ​റു​ടെ ത​ല​പൊ​ട്ടി. അ​വ​ർ ജീ​വ​നും​കൊ​ണ്ട് തി​രി​കെ​പ്പോ​യി. തു​ട​ർ​ന്ന് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ വീ​ണ്ടും മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ, ആം​ബു​ല​ൻ​സ് ഓ​ടി​ക്കാ​ൻ പ​ല​രും ധൈ​ര്യ​പ്പെ​ട്ടി​ല്ല. എ​ന്നാ​ൽ, ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി ഏ​റെ ജോ​ലി ചെ​യ്ത ആ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നു​ള്ള ദൗ​ത്യം ഡോ​ക്ട​ർ​ത​ന്നെ ഏ​റ്റെ​ടു​ത്തു.

പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കി​യ​തോ​ടെ ആം​ബു​ല​ൻ​സ് ഓ​ടി​ക്കാ​നും കു​ഴി​യെ​ടു​ത്തു മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നും അ​വ​ർ മു​ന്നി​ട്ടി​റ​ങ്ങി. ലോ​കം മു​ഴു​വ​നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ തോ​ളി​ലേ​റി കോ​വി​ഡി​നെ നേ​രി​ടു​മ്പോ​ൾ രോ​ഗി​ക​ൾ​ക്കു വേ​ണ്ടി ര​ക്ത​സാ​ക്ഷി​യാ​യ ഒ​രു ഡോ​ക്ട​ർ​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം ഏ​റെ ഞെ​ട്ട​ലു​ള​വാ​ക്കി​യി​രു​ന്നു.

ക​ണ്ണു നി​റ​യു​ന്നു

വി​ഷ​യ​ത്തെ​ക്കു​റി​ച്ചു പി.​കെ. സു​നി​ൽ എ​ന്ന ഡോ​ക്ട​ർ ഫേ​സ്ബു​ക്കി​ലി​ട്ട കു​റി​പ്പ് ഏ​വ​രു​ടെ​യും മ​ന​സി​നെ തൊ​ടു​ന്ന​താ​യി​രു​ന്നു. വേ​ണ്ട​ത്ര സു​ര​ക്ഷാ ഉ​പാ​ധി​ക​ളി​ല്ലാ​തെ പേ​രി​ന് ഒ​രു ടൂ ​ല​യ​ർ മാ​സ്ക് മാ​ത്രം ധ​രി​ച്ച്, കോ​വി​ഡാ​ണോ അ​ല്ല​യോ എ​ന്നൊ​ന്നും വേ​ർ​തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത എ​ത്ര​യെ​ത്ര രോ​ഗി​ക​ളെ കാ​ണേ​ണ്ടി വ​രു​ന്നു ഡോ​ക്ട​ർ​മാ​രും നേ​ഴ്സു​മാ​രും അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്.

എ​ന്നി​ട്ടും ഒ​ടു​ക്കം അ​വ​ർ​ക്കു ബാ​ക്കി​യാ​വു​ന്ന​തെ​ന്താ​ണ്? ദൈ​വ​ങ്ങ​ളെ​ന്നും മാ​ലാ​ഖ​മാ​രെ​ന്നു​മു​ള്ള വാ​ഴ്ത്തി​പ്പാ​ട​ലു​ക​ൾ​ക്ക​പ്പു​റ​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന​ത് ഈ ​ക​ല്ലു​ക​ളും വ​ടി​ക​ളും വേ​ദ​ന​യു​മാ​ണ്.

തീ​യി​ലേ​ക്കു പ​റ​ന്നു വീ​ണ് എ​രി​ഞ്ഞ​ട​ങ്ങു​ന്ന ഈ​യാം​പാ​റ്റ​ക​ളെ​പ്പോ​ലെ കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യി​ലേ​ക്കു വീ​ണൊ​ടു​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​റി​ഞ്ഞി​ട്ടും പൊ​രു​താ​നി​റ​ങ്ങു​ക​യാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. കൊ​റോ​ണ വൈ​റ​സി​നെ​തി​രേ അ​വ​ർ പ​ല​പ്പോ​ഴും നി​രാ​യു​ധ​രു​മാ​ണ്.

അ​വ​ർ​ക്കെ​തി​രേ കൂ​ർ​ത്ത വാ​ക്കു​ക​ളും ആ​യു​ധ​ങ്ങ​ളും പ്ര​യോ​ഗി​ക്കാ​തി​രി​ക്കാ​നു​ള്ള മ​നു​ഷ്യ​ത്വ​മെ​ങ്കി​ലും ഈ ​സ​മൂ​ഹം ബാ​ക്കി​വ​യ്ക്കേ​ണ്ട​തു​ണ്ടെ​ന്നും സു​നി​ൽ ക​ണ്ണു​നി​റ​യ്ക്കു​ന്ന വാ​ക്കു​ക​ളോ​ടെ ഓ​ർ​മി​പ്പി​ക്കു​ന്നു.

Related posts

Leave a Comment