എംസി. വി.എസ്.ഒ.പി. ബ്രാണ്ടി, സോഡയൊഴിച്ച് 60 മില്ലി വച്ച് മൂന്നു നേരം ! ടച്ചിംഗ്‌സായി വറുത്ത നിലക്കടലയും; തമാശയ്ക്ക് കുറിപ്പടിയിറക്കിയ ഡോക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി…

മദ്യത്തിന് അടിമയായവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

ഒരു രസത്തിന് മദ്യക്കുറിപ്പടി എഴുതിയ ഡോക്ടറാണ് ഇപ്പോള്‍ പുലിവാലു പിടിച്ചത്. 48 വയസുകാരനു മദ്യം വാങ്ങിക്കഴിക്കാന്‍ എഴുതിക്കൊടുത്ത തരത്തിലായിരുന്നു കുറിപ്പടി.


സോഡയൊഴിച്ച് 60 മില്ലി വച്ച് മൂന്നു നേരം കഴിക്കാമെന്നും ഒപ്പം ടച്ചിംഗ്‌സിന് നിലക്കടലയും കൊറിക്കാം എന്നുമായിരുന്നു കുറിപ്പടി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഡോ. എം.ഡി. രഞ്ജിത്താണ് കുറിപ്പെഴുതിയത്.

തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ഡോക്ടറെ കണ്ടപ്പോഴാണു വസ്തുത പുറത്തായത്. പഴയ ലെറ്റര്‍ഹെഡില്‍ തമാശയ്ക്ക് എഴുതിയതാണു ഡോക്ടര്‍ സമ്മതിച്ചു.

അടുത്ത സുഹൃത്തുക്കളടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഇത് അയച്ചതോടെയാണ് പണി പാളിയത്. ആരോ മറ്റു ഗ്രൂപ്പുകളിലേക്കു ഫോര്‍വേഡ് ചെയ്യുകയായിരുന്നു.

ഡോ. എം.ഡി. രഞ്ജിത്തിനെ നോര്‍ത്ത് പറവൂര്‍ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും മൊഴി രേഖപ്പെടുത്തി. തുടര്‍നടപടികള്‍ വേണോയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്.

ഈ വാര്‍ത്ത പുറത്തു വന്നതോടെ ഇത്തരത്തിലുള്ള ട്രോളുകള്‍ പടച്ചു വിടാനിരുന്ന പലരും പിന്‍വാങ്ങിയെന്നാണ് വിവരം.

Related posts

Leave a Comment