കോഴിക്കോട്: കോവിഡ്- 19 ഭീതി കാരണം ജനങ്ങൾ ആശുപത്രികളിൽ പോകാൻ മടിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരുമായി ടെലി കൗൺസിലിംഗിനും വാട്സ് ആപ്പിൽ നിർദേശങ്ങൾ തേടാനും സൗകര്യമൊരുക്കി ഡോക്ടർമാരുടെ കൂട്ടായ്മകളും ആശുപത്രികളും രംഗത്ത്.
സംഘടനകളുടെ ബാനറിലും അല്ലാതെയും ഡോക്ടർമാർ പൊതുജനങ്ങൾക്ക് വാട്ട്സ്ആപ്പിലൂടെ ഉപദേശ നിർദേശങ്ങൾ നൽകുന്നുണ്ട്. കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും നിറഞ്ഞു നിൽക്കുമ്പോൾ മറ്റ് പല വിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസകരമാണ് ഡോക്ടർമാരുടെ വാട്ട്സ് ആപ്പ് സേവനം.
കുറ്റ്യാടി റോട്ടറി ക്ലബിലെ അംഗങ്ങളായ ഡോക്ടർമാർ ചേർന്ന് ഇത്തരമൊരു സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഫോണിലൂടെയും വാട്ട്സ് ആപ്പിലൂടെയും ആവശ്യക്കാർക്ക് ഉപദേശ- നിർദേശങ്ങൾ തേടാം.
വിവിധ വിഭാഗം മ്പോക്ടർമാരുടെ സേവനം വാട്ട്സ് ആപ്പിലുടെ ലഭ്യമാണ്. നൂറു കണക്കിനാളുകൾ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.
കോവിഡ് കേരളത്തിൽ റിപോർട്ട് ചെയ്തത് മുതൽ ആസ്പത്രികളിലെ തിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രോഗികൾ കുറവായതിനാൽ പല ഡോക്ടർമാരും രോഗികളെ നോക്കുന്ന സമയം വെട്ടിക്കുറച്ചിട്ടുമുണ്ട്.