അന്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്റ്റർ തലചുറ്റി വീണു. മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ ദിവ്യയാണ് വാർഡിൽ തലചുറ്റി വീണത്.
ഇന്നലെ രാത്രി 7.45 ഓടെ മെഡിസിൻ അത്യാഹിത വിഭാഗത്തിൽ നിന്ന് വാർഡിൽ എത്തി ചികിത്സയിൽ കഴിയുന്ന രോഗികളെ പരിശോധിക്കുന്നതിനിടെ ഡോ. ദിവ്യ തലചുറ്റി വീഴുകയായിരുന്നു. തുടർന്ന് കൂടെ ഉണ്ടായിരുന്ന ഡോക്ടർമാർ ദിവ്യയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു.
രാവിലെ ഒന്പതോടെ മെഡിസിൻ അത്യാഹിത വിഭാഗത്തിൽ തന്റെ ഡ്യൂട്ടിക്കെത്തിയ ദിവ്യ നിരവധി രോഗികളെ പരിശോധിച്ചതിനു ശേഷമാണ് രാത്രി 7.30 ഓടെ വാർഡിൽ കഴിയുന്ന രോഗികളെ പരിശോധിയ്ക്കാൻ എത്തിയത്.