ഗുജറാത്തില്‍ കൊറോണ രോഗികളെ പരിചരിക്കുന്ന ഗർഭിണിയായ നഴ്സിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ. നാന്‍സി ആയെസ മിസ്ത്രി എന്ന യുവ നഴ്സിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.
തന്റെ ആരോഗ്യം മറന്ന് കോവിഡ് രോഗികളെ പരിചരിക്കുന്ന നാന്‍സി നാല് മാസം ഗര്‍ഭിണിയാണ്. റംസാൻ മാസമായതിനാൽ നോന്പെടുത്താണ് നാൻസിയുടെ ജോലി.
‘നഴ്സ് എന്ന നിലയിലുള്ള എന്റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. രോഗികളെ പരിചരിക്കുന്നതിനെ ഒരു പ്രാര്‍ഥനയായാണ് ഞാന്‍ കരുതുന്നത്.’- നാന്‍സി പറയുന്നു.
ദിവസവും എട്ടുമുതൽ പത്ത് മണിക്കൂർവരെ നാൻസി ജോലി ചെയ്യുന്നുണ്ട്. സൂറത്തിലെ ആൾത്താൻ കോവിഡ് കെയര്‍ സെന്ററിലെ രോഗികളെയാണ് അവര്‍ പരിചരിക്കുന്നത്