കാട്ടിക്കുളം: പെറ്റമ്മ നഷ്ടപ്പെട്ട ആട്ടിൻകുട്ടിയെ പാലൂട്ടി അമ്മപ്പട്ടി. മഹാരാഷ്്ട്രയിൽ ബാവലി സ്വദേശി കൊല്ലപ്പള്ളി ബേബിയുടെ മേൽനോട്ടത്തിലുളള അൽസലാമം ആട് ഫാമിലാണ് മാതൃത്വത്തിന്റെ ഉദാരത വിളിച്ചറിയിക്കുന്ന കാഴ്ച.
മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനു പിന്നാലെയാണ് മലപ്പുറം വണ്ടൂർ വാണിയന്പലം പട്ടിക്കാടൻ അബ്ദുൾസലാമിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ ആടുകളിൽ ഒന്ന് ചത്തത്.
ഫാം ജീവനക്കാർ ആട്ടിൻകുഞ്ഞുങ്ങളുടെ പ്രാണൻ രക്ഷിക്കാൻ പണിപ്പെടുന്നതിനിടയാണ് അമ്മപ്പട്ടി രക്ഷകയായി എത്തിയത്.
ഫാം ജീവനക്കാർ ആട്ടിൻകുഞ്ഞുങ്ങളുടെ പ്രാണൻ രക്ഷിക്കാൻ പണിപ്പെടുന്നതിനിടയാണ് അമ്മപ്പട്ടി രക്ഷകയായി എത്തിയത്.
തനിക്കുപിറന്ന അഞ്ച് കുഞ്ഞുങ്ങൾക്കും ആട്ടിൻ കുഞ്ഞുങ്ങൾക്കുമായി മാറിമാറി മുലചുരത്തുകയാണ് അമ്മപ്പട്ടി. പട്ടിക്കുട്ടികൾ പാൽ നുകരുന്പോൾ ആട്ടിൻകുട്ടികൾ മാറിനിൽക്കും. ആട്ടിൻകുട്ടികൾ വിശപ്പകറ്റുന്പോൾ പട്ടിക്കുട്ടികൾ കാഴ്ചക്കാരാകും. മക്കളോടുള്ള വാത്സല്യം അതേപടി പ്രകടിപ്പിച്ചാണ് ആട്ടിൻകുട്ടികളെയും അമ്മപ്പട്ടി പാലൂട്ടുന്നതെന്ന് ബേബി പറഞ്ഞു. ഫാമിൽ വളർത്തുന്നതാണ് നായയെയും.