ഉച്ചത്തിൽ കരയാനല്ലാതെ അവന് ഒന്നുമാകുമായിരുന്നില്ല; ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ കെ​ട്ടി​യി​ട്ട് നാ​യ​യോ​ട് കൊ​ടും ക്രൂ​ര​ത; സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന് പി​ന്നി​ൽ നാ​യ​യെ കെ​ട്ടി​യി​ട്ട് കൊ​ന്ന് കൊ​ടും​ക്രൂ​ര​ത. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.അ​തി​വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്ന കാ​റി​ന്‍റെ പി​ന്നി​ൽ നാ​യ​യെ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ ത​ട​യു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും കാ​റി​ലു​ണ്ടാ​യി​രു​ന്ന ബാ​ബു ഖാ​ൻ എ​ന്ന​യാ​ൾ ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം സ്ഥ​ലം വി​ട്ടു.

സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ശ​ക്ത​മാ​യ ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു​വെ​ങ്കി​ലും ജാ​മ്യ​ത്തി​ൽ വി​ട്ടു.

Related posts