ചാത്തന്നൂർ: തെരുവുനായ്ക്കൾ അഞ്ച് ആടുകളെ കടിച്ചുകൊന്നു. രണ്ണെണ്ണം ഗുരുതരാവസ്ഥയിൽ. വരിഞ്ഞം ഇഹ്ഇല മൻസിലിൽ സുനീഫ ബീവിയുടെ വീട്ടിലെ നാല് ആടുകളെയും സമീപവാസിയായ ആലുംമൂട്ടീൽ വീട്ടിൽ ഷംസുദീന്റെ ഒരാടിനേയുമാണ് കടിച്ചുകൊന്നത്.
ഇവിടെയുള്ള രണ്ട് ആടുകളെ കടിച്ച് ഗുരുതമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. ആടിന്റെ നിലവിളികേട്ട് വീട്ടുകാർ ഉണർന്ന് വന്നപ്പോഴേക്കും അവരേയും ആക്രമിക്കാനുള്ള ശ്രമമുണ്ടാ യി. ആടുകൾ കിടന്ന ഷെഡ് തകർത്ത് 12ഓളം വരുന്ന നായ്ക്കളുടെ സംഘമാണ് ആക്രമണം നടത്തിയത്.
ആഴ്ചകൾക്ക് മുന്പ് ഈ ഭാഗത്തുള്ള 15ആടുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു. തെരുവുനായ്ക്കളു ടെ ശല്യം ഈ ഭാഗത്ത് രൂക്ഷമായി രിക്കുകയാണ്. വളർത്തുമൃഗങ്ങളുള്ള വീട്ടുകാരാണ് കൂടുതൽ ഭീതിയിലായിട്ടുള്ളത്.