![](https://www.rashtradeepika.com/library/uploads/2020/02/dog-akramanam.jpg)
തിരുവില്വാമല: തിരുവില്വാമലയിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു. കണിയാർക്കോട് പാലക്കപറന്പ് അജയകുമാറിന്റെ മകൻ ആദി (രണ്ടര), എരവത്തൊടി തെക്കെമുള്ളക്കൽ വിമൽകുമാറിന്റെ മകൻ അഭിരാഗ് (നാല്) എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആദിയുടെ മുഖത്താണ് കടിയേറ്റത്.
രണ്ട് കുട്ടികളെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ നാളുകളായി തെരുവുനായ് ശല്യം രൂക്ഷമായിട്ട്. കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ ജനങ്ങളുടെ സഞ്ചാരത്തിനു ഭീഷണിയായിട്ടുണ്ട്.
സ്കൂൾ വിദ്യാർഥികളും സ്ത്രീകളും ഭയന്നാണ് സഞ്ചരിക്കുന്നത്. പകൽ സമയങ്ങളിൽപോലും തെരുവുനായ്ക്കളുടെ വിളയാട്ടത്തെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ദീപിക വാർത്ത നൽകിയിരുന്നു.