കോഴഞ്ചേരി: തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരമുറിവ് ഉണ്ടാകുന്നവര്‍ക്ക് നല്കുന്ന ഇക്വിന്‍ ആന്റി റാബീസ് സിറത്തിന്റെ പത്ത് ഡോസുകള്‍ മാത്രമാണ് ജില്ലാ ആശുപത്രിയിലുള്ളത്. മുഖം, കാല്, കൈവെള്ള എന്നിവിടങ്ങളില്‍ ഗുരുതരമായി കടിച്ച് മാംസം പറിച്ചെടുക്കുന്നതിലൂടെ മുറിവുണ്ടാകുന്നവര്ക്ക് നല്‍കുന്നതാണ് ഇക്വിന്‍ ആന്റി റാബിസ്.
17,000 മുതല്‍ 27,000 രൂപ വരെയാണ് ഒരു ഡോസ് മരുന്നിന് പൊതുവിപണിയിലെ വില. ഇക്കാരണത്താല്‍ ആരോഗ്യവകുപ്പിന്റെ ജില്ല, ജനറല്‍ ആശുപത്രികളില്‍ മാത്രമേ മരുന്ന് ലഭിക്കുകയുള്ളൂ. ഇവിടങ്ങളില്‍ ആന്റി റാബിസ് സിറം കരുതല്‍ ശേഖരമായി ഉണ്ടായിരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
മെഡിക്കല്‍ കോര്‍പറേഷനാണ് മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്നത്. സമീപകാലത്ത് തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധന മൂലമാണ് മരുന്നുകള്‍ക്ക് ക്ഷാമമുണ്ടായിരിക്കുന്നത്.
കുത്തിവയ്പ് നടത്തുമ്പോള്‍ രോഗികളില്‍ കൂടുതല്‍ റിയാക്ഷന് വരാന്‍ സാധ്യതയുള്ളതിനാല്‍ ഫിസിഷ്യന്റെ സാന്നിധ്യത്തില്‍ മാത്രമേ ഈ സിറം കുത്തിവയ്ക്കാറുള്ളൂ. ഇക്കാരണത്താല്‍ തന്നെ സ്വകാര്യ ആശുപത്രികളിലും മറ്റും സിറം ലഭിക്കാറില്ല.
എന്നാല്‍ പേവിഷബാധയ്ക്കെതിരെയുള്ള ഐഡിആര്‍ വാക്സിന് കരുതല്‍ ശേഖരമായി ജില്ലാ ആശുപത്രിയില്‍ ഉണ്ടെന്ന് സൂപ്രണ്ട് ഡോ. എസ്. പ്രതിഭ പറഞ്ഞു. തെരുവ് നായ്ക്കളുടെ എണ്ണം വര്ധിക്കുന്നതിനുസരിച്ചുള്ള ബദല്‍ സംവിധാനം പ്രാദേശിക ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.
നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിയും മെഡിക്കല്‍ കോളജുകളിലും ആന്റി റാബിസ് സിറം ആവശ്യത്തിലേറെ സൂക്ഷിക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതുമില്ല.