ചുണ്ടും കാലും മുഖവും കടിച്ചു കീറി; വെഞ്ഞാറമൂട് തെ​രു​വ്നാ​യ ആ​ക്ര​മ​ണത്തിൽ  നാ​ല് പേ​ർ​ക്ക് പ​രി​ക്ക്


വെ​ഞ്ഞാ​റ​മൂ​ട്: തെ​രു​വ്നാ​യ​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.​കൊ​ഞ്ചി​റ വ​ട​ക്കേ വെ​ങ്കി​ട്ട​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ഹ​ദ്,കൊ​ഞ്ചി​റ വ​ട​ക്കോ​ട്ടു​കോ​ണ​ത്ത് വീ​ട്ടി​ൽ ദ​ശ​മി, വ​ട​ക്കോ​ട്ടു​കോ​ണം സേ​തു മാ​ധ​വ​ത്തി​ൽ സ​ന്തോ​ഷ്, കൊ​ഞ്ചി​റ വി​ള​യി​ൽ വീ​ട്ടി​ൽ സോ​മ​ൻ നാ​യ​ർ എ​ന്നി​വ​ർ​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ഞ്ചി​റ സൊ​സൈ​റ്റി ജം​ഗ്ഷ​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു അ​ക്ര​മ​ണം. സ​ഹ​ദ്, ദ​ശ​മി എ​ന്നി​വ​ർ​ക്ക് മു​ഖ​ത്തും മ​റ്റ് ര​ണ്ട് പേ​ർ​ക്കു കാ​ലി​നു​മാ​ണ് ക​ടി​യേ​റ്റ​ത്.​

പ​രി​ക്ക​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പു​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.​കൊ​ഞ്ചി​റ ജം​ഗ്ഷ​നി​ലും സ​മീ​പ​ത്തും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് കാ​ണി​ച്ച് നാ​ട്ടു​കാ​ർ പ​രാ​തി​ന​ൽ​കി​യി​ട്ട് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment