അടൂർ: പറക്കോട്ട് തെരുവ് നായ കടിച്ച് ഒന്നര വയസുള്ള കുഞ്ഞുൾപ്പെടെ 14 പേർക്ക് പരിക്ക്. പറക്കോട് നിരവിൽ പുത്തൻവീട്ടിൽ ഓമനയമ്മ (57), പുളിവിളയിൽ ഇന്ദിര (72), ചരുവിളയിൽ ലീലാമ്മ (64), വയല തൈക്കാട്ട് കിഴക്കേതിൽ സത്യഭാമ (37), പറക്കോട് കല്ലേത്ത് പുത്തൻവീട്ടിൽ സലീം (61), പീടികയിൽ മുഫീദാ ഫാത്തിമ (13), ചരുവിളയിൽ ശോശാമ്മ (66), കൊച്ചുമകൾ എയ്ഞ്ചൽ (ഒന്നര) പാറക്കാട്ടയത്ത് ബിന്ദു (46), മൂലവിളയിൽ ഉമയമ്മ (50), കുറ്റിയിൽ ശ്രീവത്സം രാധാമണി, പറക്കോട് സ്വദേശി അബ്ദുൾ റഹീം, അനിൽകുമാർ (56) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
ഇവർ അടൂർ ജനറലാശുപത്രിയിൽ ചികിത്സ തേടി. കുഞ്ഞിനെ ബസ് കയറ്റി വിടാൻ പോയപ്പോഴാണ് ബിന്ദുവിന് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പാല് വാങ്ങാൻ വീടിന്റെ ഗേറ്റ് തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് ശോശാമ്മയെയും കൊച്ചുമകളെയും നായ കടിച്ചത്. ഇന്നലെ പുലർച്ചെ അടൂരിൽ ഒരാളെ കടിച്ച ശേഷമാണ് പറക്കോട് ഭാഗത്ത് ഒന്നര വയസുകാരിക്കുൾപ്പെടെ നായയുടെ കടിയേറ്റത്.