ക​ണി​ച്ചുകു​ള​ങ്ങ​ര-​തി​രു​വി​ഴ മേ​ഖ​ല​യി​ൽ തെ​രു​വുനാ​യ​ ആ​ക്ര​മ​ണം; 12 പേ​ർ​ക്ക് പ​രു​ക്ക്; രണ്ടുദിവസമായി പുറത്തിറങ്ങാനാവാതെ നാട്ടുകാർ


ആ​ല​പ്പു​ഴ : ക​ണി​ച്ചുകു​ള​ങ്ങ​ര-​തി​രു​വി​ഴ മേ​ഖ​ല​യി​ൽ തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ​ക്ക് പ​രുക്ക്. നാ​യ​യു​ടെ ആ​ക്ര​മ​ണം മൂ​ലം ര​ണ്ടു​ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.

ക​ണി​ച്ചു​കു​ള​ങ്ങ​ര, പൊ​ക്ലാ​ശേ​രി, കി​ള്ളി​കാ​ട്ട്, ന്യൂ​ഗ്ലോ​ബ് പ്ര​ദേ​ശ​ത്തു​ള്ള സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​രെ ചേ​ർ​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. നാ​യ​യെ പി​ടി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ്‌ ചെ​യ്യു​ന്നു​ണ്ട്.​

ഇ​വ​രോ​ടൊ​പ്പം നാ​ട്ടു​കാ​രും നാ​യയ്​ക്കാ​യു​ള്ള തെര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. നാ​യ​ക്ക് പേ​യ് ഉ​ണ്ടോ എ​ന്ന് പി​ടി​കൂ​ടാ​തെ സ്ഥി​രീ​ക​രി​ക്കാ​ൻ ആ​വി​ല്ല എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.പ്രി​യേ​ഷ് കു​മാ​റും സം​ഘ​ത്തോ​ടൊ​പ്പം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

Related posts

Leave a Comment