കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് വിദ്യാർഥിയടക്കം മൂന്നുപേർക്ക് പരിക്ക്. നടാൽസ്വദേശിയും താഴെചൊവ്വയിലെ പയനീർ മോട്ടോഴ്സിലെ ജീവനക്കാരനുമായ മംഗലപറന്പത്ത് പി.വി. ബാലകൃഷ്ണൻ (59), കടലായി കുറുവയിലെ മണ്ടേൻ രവീന്ദ്രൻ (75), ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥി താഴെചൊവ്വ കിഴക്കേവളപ്പിൽ ഷാൻ (11) എന്നിവർക്കാണ് കടിയേറ്റത്.
ഇന്നു രാവിലെ എട്ടോടെ താഴെചൊവ്വ തങ്കേക്കുന്ന് റോഡിൽ വച്ചാണ് സംഭവം. റോഡരുകിലെ പറന്പിൽനിന്നും ഓടിവന്ന തെരുവുനായ മൂവരെയും കടിക്കുകയായിരുന്നു. സ്കൂളിലേക്ക് പോകാൻ സൈക്കിളിൽ കാറ്റുനിറയ്ക്കുന്നതിനിടയാണ് ഷാനിന് കടിയേറ്റത്. കൈക്കും കാലിനും കടിയേറ്റ മൂന്നുപേരേയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.