കണ്ണൂർ: വിദ്യാർഥിയുടെ ചുണ്ട് തെരുവുനായ കടിച്ചുപറിച്ചു. തിലാന്നൂർ മന്നവളപ്പിൽ പരേതനായ സുനിൽകുമാർ-ഉഷ ദന്പതികളുടെ മകൻ സൂര്യ (9)യെയാണ് ഇന്നു രാവിലെ വീട്ടുപറന്പിൽ വച്ച് തെരുവുനായ ആക്രമിച്ചത്. മേൽച്ചുണ്ട് അറ്റുതൂങ്ങിയ നിലയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആറ്റടപ്പ എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വിദ്യാർഥിയുടെ മേൽ ചുണ്ട് തെരുവുനായ കടിച്ചുപറിച്ചു
