കോഴിക്കോട്: താമരശേരിയിൽ നായ്ക്കൾ യുവതിയെ ആക്രമിച്ച സംഭവത്തിൽ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു.
വളർത്തു നായ്ക്കളുടെ ഉടമസ്ഥനായ റോഷന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ താമരശേരി പോലീസ് കേസെടുത്തത്. റോഷനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര് താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്കി.
അമ്പായത്തോട് ഞായറാഴ്ച രാവിലെയാണ് സംഭവം. മിച്ചഭൂമിയിലെ താമ സക്കാരിയായ ഫൗസിയയെ റോഷന്റെ മൂന്ന് വളര്ത്തുനായ്ക്കള് വളഞ്ഞിട്ട് കടിക്കുകയായിരുന്നു. റോഡ് സൈഡിൽ നിൽക്കുകയായിരുന്ന ഫൗസിയയുടെ ശരീരത്തിലേക്ക് നായ്ക്കൾ ചാടിവീഴുകയായിരുന്നു.
ആക്രമണത്തിൽ ഫൗസിയ റോഡിൽ വീണു. ഇതോടെ നായ്ക്കൾ ഇവരുടെ മുഖത്തും ശരീരത്തിലും ആ ക്രമിച്ചു.നാട്ടുകാരെത്തിയാണ് ഫൗസിയയെ രക്ഷിച്ചത്. നാട്ടുകാര് നായ്ക്കളെ വടി കൊണ്ട് അടിച്ചുവെങ്കിലും അവ പിന്വാങ്ങിയില്ല.
ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് നായ്ക്കളുടെ ആക്രമണത്തില് നിന്നും ഫൗസിയയെ രക്ഷിക്കാന് നാട്ടുകാര്ക്ക് സാധിച്ചത്. പരിക്കേറ്റ ഫൗസിയയെ മെഡിക്കല് കോളജ് ആശു പത്രിയില് പ്രവേശിപ്പിച്ചു.
സംഭവത്തിൽ റോഷനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചു. ഉടമയെ നിസാര കുറ്റം ചുമത്തി വിട്ടയച്ചെന്നാണ് ആക്ഷേപം. നായ്ക്കളുടെ ഉടമയെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
യുവതിയെ രക്ഷിക്കാന് ശ്രമിക്കാന് ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ റോഷന് വടിവാള് വീശിയെന്നും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര് പറയുന്നു.
നടപടിയിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. മുമ്പും പലരേയും ഇതേ നായ്ക്കള് കടിച്ചിട്ടുണ്ട്. നായ്ക്കളെ സ്ഥിരമായി അഴിച്ചുവിടുന്നതിനാല് സ്ത്രീകള്ക്കും കുട്ടികള്ക്കും പുറത്തിറങ്ങാന് പോലും പേടിയാണന്നും നാട്ടുകാർ പറയുന്നു.