മാവേലിക്കര: വയോധികക്കു തെരുവുനായുടെ ആക്രമണത്തിൽ പരിക്ക്. കുറത്തികാടാണ് സംഭവം. വടക്കേമങ്കുഴി സന്തോഷ് നിവാസിൽ രാജമ്മ(68)യ്ക്കാണ് തെരുവുനായുടെ ആക്രമണത്തിൽ രണ്ടുകാലുകൾക്കും പരുക്കേറ്റത്. മകന്റെ വീട്ടിലേക്കു പോകവെ നായ ആക്രമിക്കുകയായിരുന്നു.
നായയുടെ ആക്രമണത്തിൽ ബോധരഹിതയായി വീണ രാജമ്മയയെ നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തി രക്ഷിക്കുകയായിരുന്നു. രാജമ്മയെ കുറത്തികാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം തടത്തിലാൽ കാഞ്ഞൂർ പാലത്തിനു സമീപം തടത്തിലാൽ കണീരേത്ത് കല്യാണി(89)യേയും നായ കാലിൽ കടിച്ച് റോഡിലൂടെ വലിച്ചിഴച്ചിരുന്നു.