മൂലേടം: ആറു വയസുള്ള കുട്ടി ഉള്‍പ്പെടെ എട്ടു പേരെ കടിച്ച നായ ഇന്നലെ രാവിലെ ചത്തു. ഇതോടെ നായയ്ക്ക് പേവിഷബാധ ഉണ്ടെന്നുള്ള സംശയത്തിലാണ് നാട്ടുകാര്‍.
ചൊവ്വാഴ്ചയാണ് മൂലേടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം അക്രമാസക്തനായ നായ പ്രദേശവാസികളെ കടിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ എത്തി നായയെ പിടികൂടി കൂട്ടിലടച്ചത്.
എന്നാല്‍ ഇന്നലെ രാവിലെ നായ ചാകുകയായിരുന്നു. പ്രദേശവാസിയുടെ നായ കെട്ടുപൊട്ടിച്ച് വന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റു നായ്ക്കളെയും വളര്‍ത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ടെന്നുള്ള സംശയമാണ് ഇപ്പോള്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കുന്നത്. ഇത് പരിശോധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.