തൃശൂർ: ശക്തൻ സ്റ്റാൻഡിൽ തെരുവുനായയുടെ കടിയേറ്റ് ഏഴുപേർക്ക് പരിക്കേറ്റു. ഇവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നു മുതൽ രാവിലെ എട്ടര വരെയുള്ള പല സമയങ്ങളിലായാണ് ആക്രമണം നടന്നത്. ശക്തൻ സ്റ്റാൻഡിലുണ്ടായിരുന്ന ഡേവിസ് (59), അർഷാദ്(45), അനീഷ് (41), ജോസ്(20), ചന്ദ്രൻ (51), ഡേവിസ്(72), അപ്പുണ്ണി (65) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദ്ഗധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ചിലരുടെ ശരീരം കടിച്ചുകീറിയ നിലയിലാണ്.
ശക്തൻ സ്റ്റാൻഡിൽ തെരുവുനായയുടെ കടിയേറ്റ് ഏഴുപേർക്ക് പരിക്ക്; എഴുപത്തിരണ്ടുകാരനുൾപ്പെടെയുള്ളവരുടെ ശരീരം കടിച്ചു കീറിയ നിലയിൽ
