തത്തമംഗലം:ബസ് സ്റ്റാൻഡിനകത്ത് ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേരെ തെരുവുനായ ഓടിച്ചു കടിച്ചു.സ്റ്റാൻഡ് കോന്പൗണ്ടിനകത്ത് ചന്തക്ക് വന്ന രണ്ടു പേർക്കും യാത്രക്കാരായ മൂന്നു പേർക്കുമാണ് കടിയേറ്റത്.ഇവരിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.
സ്റ്റാൻഡിനകത്ത് ഭിക്ഷാടനം നടത്തുന്ന സംഘം സംരക്ഷിക്കുന്ന നായയാണ് അക്രമകാരിയായിരിക്കുന്നത്.നായ ഇപ്പോഴും സ്റ്റാൻഡിനകത്ത് തന്നെ വിലസുന്നുണ്ട്. നായകടിച്ച സംഭവം ബന്ധപ്പെട്ട ചിറ്റൂർ തത്തമംഗലം നഗരസഭാ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
സ്റ്റാൻഡിനകത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേക്കും നായയെ ഭയന്ന് യാത്രക്കാർ കയറുന്നില്ല.ബസ് സ്റ്റാൻഡിനു മുന്നിലെ റോഡിനു തെക്കുഭാഗത്തെ മരച്ചുവട്ടിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതും.
പലരും തെരുവുനായക്കളുടെ ഭീതി കാരണം അകലെയുള്ള പള്ളിമൊക്ക് സ്റ്റോപ്പിലേക്കും മാറിനിൽക്കുകയാണ്.തമിഴ്നാട് സ്വദേശികളായ ഭിക്ഷാടക സംഘം സ്റ്റാൻഡിനത്തു ശുചീകരണമില്ലാതെയാണ് കഴിയുന്നത്.
രാത്രി സമയങ്ങളിൽ ഇവർ യാത്രക്കാരുടെ ഇരിപ്പിടങ്ങൾക്ക് സമീപത്താണ് വിസർജനം നടത്തുന്നത്.കൂടാതെ വിവിധ സ്ഥലങ്ങളിൽ നിന്നും ഭിക്ഷാടനം നടത്തി കൊണ്ടുവരുന്ന ഭക്ഷണ മാലിന്യങ്ങളും കോന്പൗണ്ടിനകത്താണിടുന്നത്.
ഇതു ഭക്ഷിക്കാനാണ് തെരുവുനായകൾ എത്തുന്നത്. അഞ്ചു നായകൾ ഇപ്പോൾ സ്ഥിരമായി സംഘടിച്ചിരിക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടു.
കൊറോണാ രോഗ പ്രതിരോധ നടപടികൾ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ടെങ്കിലും തത്തമംഗ ബസ് സ്റ്റാൻഡിനെ ഒഴിവാക്കിയതായും പരാതിയുണ്ട് നഗരസഭ അധികൃതർ സ്റ്റാൻഡിനകത്ത് തെരുവുനായ ഭീതിയ്ക്കും ശുചീകരയില്ലായ്മക്കുമെതിരെ ഫലപ്രഥമായ നടപടി എടുത്തില്ലെങ്കിൽല വ്യാപാര സ്ഥാപനങ്ങൾ അടച്ചിടനും അലോചിച്ചു വരുകയാണ്.