തിരുവനന്തപുരം: ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 1,34,253 പേർ തെരുവുനായ ആക്രമണത്തെത്തുടർന്നു ചികിത്സ തേടിയിട്ടുള്ളതായി മന്ത്രി എ.സി. മൊയ്തീൻ നിയമസഭയെ അറിയിച്ചു. 2018ൽ 1,66,983 പേരും 2017ൽ 1,51,237 പേരും 2016ൽ 91,833 പേരും തെരുവുനായ ആക്രമണത്തെത്തുടർന്ന് ചികിത്സ തേടിയിട്ടുണ്ട്.
തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്നു ധനസഹായം നൽകിവരുന്നുണ്ട്. 2019-2020 സാന്പത്തികവർഷം ഇത്തരത്തിൽ 44,29,176 രൂപയും 2018-19 ൽ 1,61,39,531 രൂപയും 2017-18 ൽ 38,52,293 രൂപയും 2016-17 ൽ 9,34,011 രൂപയും ധനസഹായമായി നൽകിയിട്ടുണ്ട്.
തെരുവുനായ നിയന്ത്രണത്തിനായി കുടുംബശ്രീയുടെ സഹായത്തോടെ ജില്ലാ പഞ്ചായത്തുകളുമായി സഹകരിച്ച് എബിസി ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട്. 2017 ജൂണ്‍ മുതൽ 2019 ഒക്ടോബർ വരെ 43,834 തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.