ചേർത്തല: പരീക്ഷ മൂല്യനിർണയത്തിന് എത്തിയ അധ്യാപികയ്ക്ക് തെരുവുനായയുടെ കടിയേറ്റു. കുട്ടനാട് കുട്ടമംഗലം എസ്എൻഡിപി എച്ച്എസ്എസ് അധ്യാപിക പാതിരപ്പള്ളി സ്വദേശിനി ആഷെയിനാണ് കടിയേറ്റത്.
ഇന്നലെ വൈകിട്ടു നാലോടെ ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസിലാണ് സംഭവം. മൂല്യനിർണയത്തിനു ശേഷം വീട്ടിലേക്കു പോകുവാൻ ഇറങ്ങുമ്പോഴായിരുന്നു കാലിന് പിറകിൽ നായ കടിച്ചത്.
പരിക്കേറ്റ അധ്യാപികയെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിലേക്കു മാറ്റി.