ചികിത്സയ്ക്കായി ഓടേണ്ടി വന്നില്ല;  ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ നാലു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു;  ആശുപത്രിയിലൂടെ  അലഞ്ഞു നടന്ന നായ  രോഗികളെ  ആക്രമിച്ചത്

നെടുമങ്ങാട്: ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ നാലു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാണ് സംഭവം. ശ്രീ​മം​ഗ​ലം ര​വീ​ന്ദ്ര​ൻ(68), കു​ന്ന​ത്തു​കോ​ണം മേ​ക്കി​ൻ​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ മ​നോ​ജ് (34), പ​ന​യ​മു​ട്ടം പി​എം​കെ ഹൗ​സി​ൽ പ്ര​ശാ​ന്ത്(35), തെ​ങ്ങി​ൻ​കോ​ട് വാ​ഴ​പ്പ​ണ​യി​ൽ വീ​ട്ടി​ൽ ല​ത(34) എ​ന്നി​വ​ർ​ക്കാ​ണ് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേറ്റത്.

ഇന്നു ​രാ​വി​ലെ 9ന് ആ​ശു​പ​ത്രിയിലെത്തി‍യ ഇവരെ ഇവിടെ അലഞ്ഞു നടന്ന നായ കടിക്കുകയായിരുന്നു. പേപ്പട്ടിയാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജനങ്ങൾ നായയെ തല്ലിക്കൊന്നു. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.

Related posts