കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു. തിങ്കളാഴ്ച വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ജാൻവിയെയാണ് തെരുവ് നായകൾ കൂട്ടംചേർന്ന് ആക്രമിച്ചത്.
കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ മാതാവ് ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. സംഭവത്തിൽ പ്രതിഷേധിച്ചു യുഡിഫ് ഇന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടക്കും
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇതേ പഞ്ചായത്തിലെ 11 വയസുകാരൻ നിഹാൽ നൗഷാദിനെ തെരുവുനായ്ക്കൾ കടിച്ച് കൊന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ തെരുവ് നായകളെ പിടികൂടുന്നത് ഊർജിതമാക്കും എന്ന് ജില്ലാപഞ്ചായത്ത് അധികൃതർ അറിയിച്ചു.