സ്വന്തം കുറ്റം നിമിത്തം മറ്റുളളവർക്കു കൂടി അപകടം വരുത്തുന്ന ചില ഡ്രൈവർമാർ നിരത്തിലുണ്ട്. അനേകം വീഡിയോകൾ അത്തരത്തിൽ നമുക്ക് കാണാൻ സാധിക്കും. അശ്രദ്ധ മുലം അപകടം വരുത്തിവയ്ക്കുന്ന പല വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അതുപോലൊരു അശ്രദ്ധക്കുറവിന്റെ വീഡിയോ ആണിന്ന് സമൂഹ മാധ്യമങ്ങൾ വൈറലാകുന്നത്.
കർണാടക പോർട്ട്ഫോളിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആണിത്. വളരെ തിരക്കറിയ റോഡിൽ കൂടി ഒരാൾ കാർ ഓടിച്ചുപോകുന്നതാണ് വീഡിയോയുടെ തുടക്കം. അയാളുടെ കാറിനൊപ്പവും എതിരേയുംമൊക്കെ ധാരാളം വണ്ടികൾ വരുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. കല്ല്യാൺ നഗറിൽ നിന്നുള്ള കാഴ്ചയാണ് ഇത്. ഹൈവേയിലൂടെ നന്നേ വേഗത്തിലാണ് കാർ ഓടിക്കൊണ്ടിരിക്കുന്നത്. എന്നാൽ കാറിന്റെ വേഗമോ കളറോ ഒന്നുമല്ല ഇവിടെ ഹൈലൈറ്റ്. കാറിനു മുകളിൽ രണ്ട് നായക്കുട്ടികളെ വച്ചുകൊണ്ടു പെകുന്ന കാർ യാത്രക്കാരന്റെ സവാരിയാണ് ഇവിടെ വിമർശനം ഏറ്റു വാങ്ങുന്നത്.
നായകൾ പേടിച്ചരണ്ടാണ് കാറിനു മുകളിൽ ഇരിക്കുന്നതെന്ന് വ്യക്തമാണ്. നായകൾ രണ്ടും ഭയന്ന് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടക്കുന്നത് കാണാൻ സാധിക്കും. ഈ കാഴ്ച കണ്ടുനിന്നവരിലും ഭയം ഉളവാക്കി. നായക്കുട്ടികൾ കാറിനു മകളിൽ നിന്നെങ്ങാനും ചാടിയാൽ അപകടം പറ്റുമോ എന്ന ആശങ്ക ചിലർ പങ്കുവച്ചപ്പോൾ മറ്റു ചിലരാകട്ടെ നായ ആളുകളെ കടിക്കുമോ എന്ന ഭയവും പ്രകടമാക്കി.