ചാത്തന്നൂർ: വഴിയാത്രക്കാരെ വളർത്തു പട്ടി കടിച്ചതിനെ തുടർന്ന് യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ടു പേർക്ക് കത്തിക്കുത്തേറ്റു.സംഭവവുമായി ബന്ധപ്പെട്ട നാലു പേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
മൈലക്കാട് ഞാണ്ടക്കുഴി ക്ഷേത്രത്തിന് സമീപം ചരിവിൻ പുറത്ത് കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് സംഘട്ടനവും കത്തിക്കുത്തും നടന്നത്. അരവിന്ദൻ (24) ബന്ധുവായ മിഥുൻ (22) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ചരിവിൻപുറം സ്വദേശി നയിഫ് (24), വരിഞ്ഞം സ്വദേശി നൈസാം (21), ശീമാട്ടി ജംഗ്ഷൻ സ്വദേശി അമീർ (22), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെ ചാത്തന്നൂർ സിഐ ജസ്റ്റിൻ ജോൺ, എസ്ഐ എ.എസ് സരിൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ വളർത്തുന്ന പട്ടി വഴിയാത്രക്കാരനെ കടിച്ചതാണ് വഴക്കിനും സംഘട്ടനത്തിനും കാരണമായത്. കത്തിക്കുത്തേറ്റ അരവിന്ദന്റെ പട്ടിയാണ്പവഴിയാത്രക്കാരനും സമീപവാസിയുമായ നയിഫിനെ കടിച്ചത്.
പട്ടിയുടെ ഉടമസ്ഥരും വഴിയാത്രക്കാരുമായി വഴക്കുണ്ടായി. ഇതിനുശേഷം പിരിഞ്ഞു പോയവർ കൂട്ടുകാരെയും കൂട്ടിയെത്തി ഏറ്റുമുട്ടുകയായിരുന്നുവെന്ന് ചാത്തന്നൂർ പോലീസ് പറഞ്ഞു.