അമ്പലപ്പുഴ: എല്ലാം കണ്ടില്ലെന്ന് നടിച്ച് പോകാൻ സുലഭയ്ക്കായില്ല. പരാതി പറഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന വാക്കുകളം പിൻതിരിപ്പിച്ചില്ല. വാഹനം ഇടിച്ചു ദിവസങ്ങളായി റോഡരുകിൽ ചത്തു കിടന്ന നായയെ വീട്ടമ്മ മറവു ചെയ്തു.
പുന്നപ്രതെക്ക് പഞ്ചായത്ത് ചള്ളി പടിഞ്ഞാറേവീട്ടിൽ സുലഭയാണ് നാട്ടുകാർക്ക് മാതൃക കാട്ടിയത്. പുന്നപ്ര പവർ ഹൗസിന് സമീപമാണ് നായ ചത്ത് ദുർഗന്ധം വഹിച്ചു ദിവസങ്ങളോളം കിടന്നത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. സുലഭയുടെ സഹായത്തിനായി സമീപത്തു കട നടത്തുന്ന അജ്മലും ചേർന്നു.