സ്വന്തം ലേഖകൻ
ചാലക്കുടി: സർക്കാർ താലൂക്ക് ആശുപത്രി പരിസരത്ത് തെരുവ് നായകളുടെയും പൂച്ചകളുടെയും ജഡങ്ങൾ കാണപ്പെട്ടു.
അഞ്ച് തെരുവ് നായകളും രണ്ട് പൂച്ച കളുമാണ് റോഡിൽ ചത്ത് കിടക്കുന്നതായി കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് പലയിടങ്ങളിലായി ജഢങ്ങൾ കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതുസരിച്ച് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി ജഡങ്ങൾ വെറ്റിനറി ആ ശൂപത്രിയിലേക്ക് മാറ്റി.
ഡോക്ടറുടെ പരിശോധനക്കുശേഷം ജഢങ്ങൾ മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
ഇതിന്റെ റിപ്പോർട്ടനുസരിച്ചാണ് മറ്റ് നടപടികൾ സ്വീകരിക്കുക.പൂച്ചകളുടെ ദേഹത്ത് പരിക്കേറ്റിട്ടുണ്ട്. തെരുവ് നായകൾ ചത്ത കിടന്ന സ്ഥലത്ത് കേക്കിന്റെ അവിശിഷ്ടങ്ങൾ കാണപ്പെട്ടിരുന്നു.
തെരുവ് നായകൾ ഈ പരിസരത്ത് നിരവധി ഉണ്ടായിരുന്നു ഇതിനാൽ ആരെങ്കിലും വിഷം നൽകി കൊന്നതാണൊ യെന്ന് സംശയമുണ്ട്.