മാന്നാർ: പരുമലയിൽ തെരുവുനായ്ക്കളുടെ അക്രമണത്തിൽ കുട്ടികളടക്കം എട്ടോളം പേർക്കു പരിക്കേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പരുമല കന്യാത്തറയിൽ പ്രകാശിന്റെ നാലുവയസുള്ള മകൾ ദിയ, അഞ്ച് വയസുള്ള അതുല്യ എന്നീ കുട്ടികൾക്കാണ് കടിയേറ്റത്.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ തെരുവുനായ അക്രമിക്കുകയായിരുന്നു. കുട്ടികൾക്ക് മുഖത്തും കൈക്കും ഗുരുഗതര പരിക്കേറ്റു. ഇവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വഴി യാത്രക്കാരായ നിരവധി പേർക്കും തെരുവുനായയുടെ കടിയേറ്റു. നാട്ടുകാർ സംഘടിച്ച് കുറെ തെരുവുനായ്ക്കളെ തല്ലിക്കൊന്നു.