യജമാനന്റെ ജീവന്‍ കാക്കാന്‍ നായ ബലി കഴിച്ചത് സ്വന്തം ജീവിതം; വീട്ടമ്മയെ ആക്രമിക്കാനൊരുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ എതിരിട്ട നായ കൊത്തേറ്റു തീണ്ടി മരിച്ചു…

തോന്ന്യാമല : നായയ്ക്കു മനുഷ്യനേക്കാള്‍ സ്‌നേഹമുണ്ടെന്ന് പലപ്പോഴും പറയാറുണ്ട്. ഈ പറച്ചില്‍ വെറുതെയല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം തോന്ന്യാമലയില്‍ അരങ്ങേറിയത്. യജമാനത്തിയെ ആക്രമിക്കാന്‍ ഒരുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ എതിരിട്ട നായ രണ്ടര മണിമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊരുവില്‍ മരിച്ചു വീണു. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല എന്നു പറയുന്നതു പോലെയായിരുന്നു നായയുടെ പോരാട്ടം. പാമ്പിനെ കൊന്നതിനു ശേഷമാണ് അവന്‍ മരണമടഞ്ഞത്.

പട്ടംതറ മേലേ ഉപ്പുകണ്ടം വീട്ടില്‍ ദാമോദരന്റെ പുരയിടത്തിലാണ് സംഭവം. മേലേ ഉപ്പുകണ്ടം കല്യാണിയുടെ മകള്‍ സുലോചന വെളളം കോരാന്‍ ചെന്നപ്പോള്‍ അവരുടെ വളര്‍ത്തുനായും ഒപ്പം കൂടി. മലഞ്ചെരുവിലെ ഒറ്റയടിപ്പാതയിലൂടെ നടന്നു വരുമ്പോള്‍ തൊട്ടുമുകളില്‍ ചെറിയ അനക്കം കേട്ടു. നായ വേഗം അവിടേക്ക് ഓടിക്കയറി. അവര്‍ വെള്ളം കോരിക്കൊരിക്കൊണ്ടിരിക്കുമ്പോള്‍ നായ തുടരെ കുരയ്ക്കുന്നതു കേട്ടു.

പിന്നീടു നായ പാമ്പുമായി ഏറ്റുമുട്ടുന്നതാണ് കണ്ടത്. പാമ്പ് ഉയര്‍ന്നു ചാടിയപ്പോള്‍ നായ കടിച്ചുവലിച്ചു താഴെയിട്ടു. വീണ്ടും കടിച്ചു. പാമ്പ് പലതവണ നായയെ കൊത്തി. രണ്ടിന്റെയും ശരീരത്തില്‍ കടിയുടെ പാടുകള്‍ ഏറെയുണ്ട്. രാവിലെ പത്തിനു തുടങ്ങിയ പോരാട്ടം പന്ത്രണ്ടരയോടെയാണ് അവസാനിച്ചത്. ധാരാളം പേര്‍ ഉണ്ടായിരുന്നെങ്കിലും മൂര്‍ഖനായതിനാല്‍ അടുക്കാന്‍ ഭയന്നു. അവസാനം രണ്ടും ചത്തുവീഴുകയായിരുന്നു.

 

Related posts