വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ നായയെ രക്ഷിച്ച പ്രദേശവാസികൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. കനത്ത മഴയെ തുടർന്നാണ് ഇവിടെ നദിയിൽ വെള്ളപ്പൊക്കമുണ്ടായത്. കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ നിന്നു രക്ഷപെടാൻ പാടുപെട്ട നായയെ കണ്ട പ്രദേശവാസികൾ ഒത്തുചേർന്ന് രക്ഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
മനുഷ്യച്ചങ്ങല നിർമിച്ചാണ് ഇവർ നായയെ രക്ഷിച്ചത്. ഈ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന്, ഈ ധീരമായ പ്രവർത്തി ചെയ്തവരെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.