എരുമപ്പെട്ടി (തൃശൂര്‍): പാലുവാങ്ങാന്‍ പോകുന്നതിനിടെ ആക്രമിക്കാനെത്തിയ തെരുവു നായ്ക്കള്‍ക്കു മുന്നില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി കിണറ്റില്‍ വീണു മരിച്ചു. എരുമപ്പെട്ടി കടങ്ങോട് തെക്കുംമുറി മേമ്പറമ്പത്ത് ഹരിദാസന്റെ മകള്‍ ഗ്രീഷ്മ(18)യാണ് മരിച്ചത്.
പുലര്‍ച്ചെ 6.15 ഓടെ അയല്‍വീട്ടില്‍ നിന്നും പാല്‍വാങ്ങാനായി പോകുമ്പോഴായിരുന്നു സംഭവം. അയല്‍വാസിയുടെ പറമ്പിലൂടെ പോവുകയായിരുന്ന ഗ്രീഷ്മയെ നായ്ക്കള്‍ ആക്രമിക്കാനെത്തുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗ്രീഷ്മ പറമ്പിലെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റിലേക്കു വീണു.
നായ്ക്കളുടെ കുരയും ഗ്രീഷ്മയുടെ നിലവിളിയും കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും ഗ്രീഷ്മ കിണറ്റില്‍ വീണിരുന്നു. കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു. ഗ്രീഷ്മയെ രക്ഷിക്കാനായി നാട്ടുകാരനായ മോഹന്‍ കിണറ്റിലേക്ക് ഉടന്‍ ഇറങ്ങിയെങ്കിലും രക്ഷിക്കാനായില്ല. കയറിട്ടുകൊടുത്ത് ഗ്രീഷ്മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് കുന്നംകുളം ഫയര്‍ഫോഴ്‌സെത്തിയാണ് കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തത്.
ഗുരുവായൂര്‍ മമ്മിയൂര്‍ ആര്യഭട്ട കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. ഗ്രീഷ്മയുടെ പിതാവ് ഹരിദാസ് െ്രെഡവറാണ്. അമ്മ ഗീത. സഹോദരി ഹരിഷ്മ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.കുന്നംകുളം ഫയര്‍സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ സി.ഒ.ജോയ്, ലീഡിംഗ് ഫയര്‍മാന്‍ ടി.ഷാജി, ഫയര്‍മാന്‍ കെ.രവീന്ദ്രന്‍, അനീഷ്, മഹേഷ്, അഭിലാഷ്, ലിജിത്ത്, സുനില്‍കുമാര്‍, ശെന്തില്‍ കുമാര്‍, രവി എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.