മനുഷ്യനും തെരുവുനായകളും തമ്മിലുള്ള പോരാട്ടത്തിന്റെ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയെ. അതിനിടെ മിണ്ടാപ്രാണിയുടെ മേല്‍ ഒരുകൂട്ടം മനുഷ്യര്‍ നടത്തിയ കൊടുംക്രൂരതയുടെ വാര്‍ത്ത പുറത്തുവരുന്നത്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. പൂര്‍ണഗര്‍ഭിണിയായ നായയെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് സമീപത്തുള്ള മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ മൂന്നുപേര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്.
ദസറ ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം. പട്ടിയെ കെട്ടിത്തൂക്കിയത് വലിയ വാര്‍ത്തയായതോടെ മൃഗസ്‌നേഹികളുടെ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.