തെരുവുനായ ഇന്ത്യയില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല, തെരുവുനായയെ കൊല്ലണോ വന്ധ്യംകരിക്കണോ എന്നാലോചിച്ചു ഇവിടെ ജനങ്ങളും ഭരണകൂടവും തലപുകയ്ക്കുമ്പോള്‍ ചൈനക്കാരെ സംബന്ധിച്ച് തെരുവുനായ ഒരു പ്രശ്‌നമേയല്ല. നായകളെ ഭക്ഷണമാക്കുന്നതില്‍ ചീനക്കാര്‍ പണ്ടേ പ്രശസ്തരാണല്ലോ. എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്ന ഒരു വീഡിയോ കാണുമ്പോള്‍ പലരും വിചാരിക്കുക ഇത് അല്‍പം കടന്നുപോയല്ലോ എന്നാവും. മൂന്നു ചൈനീസ് യുവാക്കള്‍ ചേര്‍ന്ന് ഒരു തെരുവുനായയെ ജീവനോടെ കുട്ടകത്തിലിട്ടു പുഴുങ്ങാന്‍ ശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മരണവെപ്രാളം കൊണ്ട് പിടയുന്ന നായ രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു യുവാക്കള്‍ ചേര്‍ന്ന് പാത്രത്തിന്റെ അടപ്പ് അടച്ചുപിടിച്ചു. ഒടുവില്‍ നായ ചത്തതിനു ശേഷമാണ് അവര്‍ അടപ്പ് മാറ്റിയത്. ചുറ്റുമുള്ള ആളുകള്‍ ഈ കാഴ്ച കണ്ട് ചിരിക്കുന്നതും ഒരു കൊച്ചുകുട്ടി ഭയന്നുനോക്കുന്നതും വീഡിയോയില്‍ കാണാം.
വടക്കന്‍ ചൈനയിലെ ഷിജിയാസുവാങ് പ്രവിശ്യയില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍. മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ‘ഫൈറ്റ് ഡോഗ് മീറ്റ്’ എന്ന സംഘടനയാണ് ഒരു വെബ്‌സൈറ്റില്‍ വന്ന ഈ വീഡിയോ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ക്രൂരമായ ഇത്തരം നടപടികള്‍ക്കെതിരേ നിയമം കൊണ്ടുവരാന്‍ ചൈനീസ് ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു സംഘടനയുടെ ഉദ്ദേശ്യം. എന്നാണ് വീഡിയോ പകര്‍ത്തിയതെന്ന് അറിവില്ല. ഇത്തരത്തില്‍ മൃഗങ്ങളെ കൊല്ലുന്നത് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത കാര്യമാണിതെന്നാണ് മൃഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മൈക്കള്‍ ബ്രൗണ്‍ പറയുന്നത്. യുവാക്കളുടെ ചെയ്തികളെ രൂക്ഷമായി വിമര്‍ശിക്കാനും ബ്രൗണ്‍ മടികാണിച്ചില്ല. ഒരു കോടിയിലധികം നായ്ക്കളാണ് ഓരോവര്‍ഷവും ചൈനയില്‍ ഇറച്ചിക്കായി കൊല്ലപ്പെടുന്നത്. തെരുവുനായ്ക്കള്‍ മാത്രമല്ല, പല വീടുകളിലെയും വളര്‍ത്തുനായ്ക്കളെയും മോഷ്ടിച്ചുകൊണ്ടുവന്നു കൊല്ലുന്നത് ഇവിടെ പതിവാണ്.
നായകളെ കശാപ്പുചെയ്യുന്ന ശാലകള്‍ ധാരാളമുള്ള ഷിജിയാസുവാങില്‍ നായകളെ കശാപ്പിനായി കൂട്ടിലിട്ടിരിക്കുന്നത് പതിവു കാഴ്ചയാണ്. പട്ടിയിറച്ചി ഒരിക്കല്‍കൂട്ടിയാല്‍ ആ രുചി നാവിലെന്നും കിടക്കുമെന്നു പറയുന്ന ചൈനക്കാര്‍ ഇതും ഇതിനപ്പുറവും ചെയ്തില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഈ വീഡിയോ കണ്ടിട്ട് ഇന്ത്യക്കാര്‍ ഇങ്ങനെ ചെയ്യുമോ എന്നാണ് കണ്ടറിയേണ്ടത്.