അയൽപക്കത്തെ നായയുമായുള്ള അവിഹിത ബന്ധം കാരണം വളർത്തുനായയെ വഴിയരികിൽ ഉപേക്ഷിച്ച ഉടമയെ തേടി ഫേസ്ബുക്ക് പോസ്റ്റ്. കവിയത്രിയും വിവർത്തകയുമായ ശ്രീദേവി എസ്. കർത്തയാണ് ഈ സംഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
തിരുവനന്തപുരത്തെ ചാക്കയിൽ വേൾഡ് മാർക്കറ്റിന്റെ മുമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പോമറേനിയൻ ഇനത്തിലുള്ള നായയെ രക്ഷിച്ചത് പിഎഫ്എ മെമ്പർ ഷമീമാണ്. ഈ നായയ്ക്കൊപ്പം വളരെ വിചിത്രമായ കത്തും ഉടമ പങ്കുവച്ചിരുന്നു.
“നല്ല ഒന്നാന്തരം ഇനമാണ്. നല്ല ശീലം. അമിത ഭക്ഷണം ആവശ്യമില്ല. രോഗങ്ങളും ഒന്നുമില്ല. അഞ്ച് ദിവസങ്ങൾ കൂടുമ്പോൾ കുളിപ്പിക്കും. കുര മാത്രമേയുള്ളു. മൂന്ന് വർഷങ്ങളായി ആരെയും കടിച്ചിട്ടില്ല. പാൽ, ബിസ്ക്കറ്റ്, പച്ച മുട്ട എന്നിവയാണ് പ്രധാനമായം കൊടുത്തിരുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത്’. എന്നായിരുന്നു ഉടമ എഴുതിയത്.
എന്നാൽ ഈ നായയെ ഉപേക്ഷിച്ച മനുഷ്യന്റെ വീട്ടിലെ കുട്ടികളെ കുറിച്ച് വല്ലാത്ത ആശങ്ക തോന്നുന്നുവെന്ന് ശ്രീദേവി എസ്. കർത്ത പറയുന്നു. “ഒരു നായയുടെ സ്വാഭാവിക ലൈംഗീക ബന്ധത്തെ അവിഹിതമായി കാണുന്ന മനുഷ്യൻ അയാളുടെ കുട്ടികളെങ്ങാനും പ്രണയിച്ചാൽ അവരുടെ ജീവൻ പോലും അപായപ്പെടുത്തിയേക്കാൻ സാധ്യതയുള്ള തരം സദാചാര ഭ്രാന്തനായ മനോരോഗിയാണെന്ന്’ ശ്രീദേവി തുറന്നടിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം