ചിറ്റൂർ: വീടിനു മുന്നിലെ ഇരുന്പ് ഗെയിറ്റിൽ തല കുടുങ്ങി അവശനിലയിലായ തെരവു പട്ടിയെ ഫയർഫേഴ്സ് ജീവനക്കാരെത്തി രക്ഷപ്പെടുത്തി.സൗദാംബിക ജംഗ്ഷൻ ഫിറോസ് ഖാന്റെ മകൻ ഫഹദിന്റ വിട്ടുഗെയിറ്റിലാണ് നായയുടെ തല കന്പികൾക്കിടയിൽപ്പെട്ടത്.ഇന്നലെ കാലത്ത് 8.30നായിരുന്നു സംഭവം.അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ സി.സജികുമാറിന്റെ നേതൃത്വത്തിലെത്തിയ ജീവനക്കാരാണ് കന്പികൾക്കിടയിലകപ്പെട്ടതല പുറത്തെടുത്ത് നായയെ രക്ഷപ്പെടുത്തിയത്.
നന്ദിയോടെ വാലാട്ടിക്കാട്ടി; ഇരുമ്പുകമ്പിയിൽ തല കുടുങ്ങിയ നായയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
