ദിലീപിനെതിരെ ചാനലുകളില്‍ സംസാരിക്കുന്നവര്‍ക്ക് വധഭീഷണിയുണ്ടെന്ന് സംവിധായകന് ആലപ്പി അഷ്റഫ്. നടി ആക്രമിച്ച കേസില്‍ ദീലീപിനെതിരെ സംസാരിച്ചവരില്‍ പ്രധാനികളാണ് ആലപ്പി അഷ്റഫും സംവിധായകന് ബൈജു കൊട്ടാരക്കരയും. എന്നാല്‍ ഇതില്‍ ആദ്യ രക്തസാക്ഷിയായത് നായ ആണെന്ന് അഷ്റഫ് പറയുന്നു.
ബൈജു കൊട്ടാരക്കരയുടെ വീടിന്റെ മതില് ചാടിക്കടന്ന് രണ്ട് പേര് ഒരു വിദേശ ബ്രീഡ് നായയെ കമ്പിവടി കൊണ്ട് അടിച്ചു കൊന്നു. ഒന്നുമറിയാത്ത ആ പാവം മൃഗത്തെ കൊലപ്പെടുത്തി. ദിലീപിനെതിരെ സംസാരിച്ചതിന്റെ പ്രതികാരമാണിതെന്നും ആലപ്പി അഷ്റഫ് പറയുന്നു. ചാനല്‍ ചര്‍ച്ചയിലാണ് ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തല്‍. തനിക്കെതിരെയും വധഭീഷണി ഉള്ളതായി അഷ്റഫ് വ്യക്തമാക്കി.