നായയെ ചുംബിക്കാൻ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്. ഫ്ളോറിഡയിലെ ബ്രൂക്ക്സ് വില്ല കനാൽ ഡ്രൈവിലാണ് സംഭവം. ബുൾ മസ്റ്റിഫ് ഇനത്തിൽപ്പെട്ട നായയാണ് ആൻ്ഡ്രിയ സ്വാർട്ട്വുഡ് എന്ന യുവതിയെ ആക്രമിച്ചത്.
ഒരാഴ്ച മുമ്പ് ഫ്ളോറൽ സിറ്റിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപെടുത്തി കൊണ്ടുവന്നതാണ് ഈ നായയെ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയെ കണ്ട നായ അക്രമാസക്തമായിരുന്നു. ശാന്താക്കുവാൻ ശ്രമിക്കുന്നതിനിടെ ഇവർ നായയെ ചുംബിക്കുവാൻ ശ്രമിച്ചു. എന്നാൽ നായ ഇവരുടെ കവിളിലും ചുണ്ടിലും കടിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്നവരാണ് ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ പരിക്കേറ്റ യുവതിക്ക് പ്ലാസ്റ്റിക്ക് സർജറി ആവശ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നായയെ ഒരു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.