കൊല്ലാട്: തെരുവ് നായ്ക്കളുടെ കൂട്ടത്തിലേക്ക് ഉപേക്ഷിച്ച അവശനിലയിലായ ഡോബർമാൻ ഇനത്തിൽ പെട്ട പെണ് നായയെ മൃഗസ്നേഹികൾ ഏറ്റെടുത്തു.
കൊല്ലാട് പാറയ്ക്കൽ കടവിനു സമീപം റോഡിൽ രണ്ടു ദിവസമായി അലയുന്ന പെണ് നായയെ ഉടമസ്ഥർ ഉപേക്ഷിച്ചു പോയതാണെന്ന് നാട്ടുകാർ പറയുന്നു.
തീർത്തും അവശനിലയിലായ നായയ്ക്കു വഴിയാത്രക്കാരും നാട്ടുകാരും ഭക്ഷണം കൊടുത്തുവരികയായിരുന്നു. നായയുടെ അവശത കണ്ട സമീപവാസികൾ ഉടമസ്ഥർ തിരികെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് വിവിധ ഓണ്‍ലൈൻ ഗ്രൂപ്പുകളിൽ ചിത്രം അടക്കം പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇന്നലെ നായയെ ഏറ്റെടുക്കാൻ ആളുകൾ എത്തുകയായിരുന്നു.