കെ.കെ. അർജുനൻവെളപ്പായ: ഒരു കുടുംബം മുഴുവൻ പ്രാർഥനയിലാണ്….തങ്ങളുടെ പ്രിയപ്പെട്ട വളർത്തുനായ ജീവിതത്തിലേക്കു തിരിച്ചെത്താൻ. വെളപ്പായ ചൈന ബസാറിലെ പട്ടിയത്ത് വീട്ടിൽ സീതയും കുടുംബവും ഓമനിച്ചു വളർത്തിയ കുഞ്ഞനെന്ന നാടൻ വളർത്തുനായ ഇപ്പോൾ തളർന്നുകിടപ്പാണ്. ഉത്സാഹത്തോടെ ഓടിനടന്നിരുന്ന കുഞ്ഞൻ ഒരുമാസം മുന്പാണ് കിടപ്പിലായത്. തൃശൂർ നഗരത്തിലെ ഷോപ്പിംഗ് കോംപ്ലെക്സിൽ ശുചീകരണ തൊഴിലാളിയായ സീത ജോലി കഴിഞ്ഞ് വീട്ടിലേക്കു തിരിച്ചെത്തുന്നതും കാത്ത് വീടിനു മുന്നിലെ റോഡിൽ കുഞ്ഞൻ നിൽക്കുക പതിവായിരുന്നു. ഇങ്ങനെ റോഡിൽ നിൽക്കുന്നതിനിടെ അവണൂർ പഞ്ചായത്ത് നിയോഗിച്ച പട്ടിപിടിത്തക്കാർ വന്ധ്യംകരണത്തിനായി കുഞ്ഞനെ പിടിച്ചുകൊണ്ടുപോയി. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ല.ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സീത തന്റെ ഓമനയെ കൊണ്ടുപോയതറിഞ്ഞത്. ഉടൻ ഓട്ടോ വിളിച്ച് പഞ്ചായത്തിന്റെ പല ഭാഗത്തും പോയി പട്ടിപിടിത്തക്കാരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോംസണ് നൽകിയ ഫോണ് നന്പറിൽ പട്ടിപിടിത്തക്കാരെ ബന്ധപ്പെടാൻ … Continue reading കുഞ്ഞനെ ഒന്നു സഹായിക്കാമോ! നിമോണിയ കരളിന് ബാധിച്ച് കിടപ്പിലാണ് കുഞ്ഞൻ; സീതയും നായയും തമ്മിലുള്ള അപൂർവ സ്നേഹത്തിന്റെ നേർക്കാഴ്ച …
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed