മനുഷ്യരുടെ ഏറ്റവും വിശ്വസ്തരായി കരുതുന്ന മൃഗങ്ങളാണ് നായകള്. തന്റെ യജമാനന്മാരോട് വിധേയത്വത്തോടെ പെരുമാറുന്നവരാണ് അവര്.
നായ്ക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന നിരവധി ആളുകളുമുണ്ട്. അത്തരക്കാര് മരണാനന്തരം സ്വത്തുക്കള് പോലും അവരുടെ പേര്ക്കെഴുതി വയ്ക്കുന്നതും പതിവാണ്.
അത്തരത്തിലുള്ള നായസ്നേഹത്തിന്റെ വളരെ മനോഹരമായ ഒരു ചിത്രമാണ് ഇപ്പോള് ട്വിറ്ററില് വൈറലാകുന്നത്.
സഹയാത്രികന്റെ മടിയില് തലചായ്ച്ചുറങ്ങുന്ന ഡാല്മേഷ്യന് നായയാണ് കഥാനായകന്.
ഫ്ളെറ്റില് തന്റെ വളര്ത്തുനായയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു യുവതി. അപ്പോഴാണ് അടുത്ത സീറ്റിലിരുന്ന യാത്രികന് ഒരു അഭ്യര്ത്ഥനയുമായി യുവതിയ്ക്ക് മുന്നിലെത്തിയത്.
തന്റെ വളര്ത്തുനായയെ അടുത്തിടെയാണ് നഷ്ടപ്പെട്ടതെന്നും അതിനാല് ഫ്ളെറ്റില് നായയോടൊപ്പം ഇരിക്കാന് കുറച്ച് സമയം തനിക്ക് തരുമോയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ അഭ്യര്ത്ഥന.
തുടര്ന്ന് അദ്ദേഹത്തിന്റെ സീറ്റിനടുത്ത് തന്നെ യുവതി ഇരുന്നു. അടുത്ത നിമിഷം തന്നെ നായ അദ്ദേഹത്തിന്റെ മടിയില് തല ചായ്ച്ച് വെച്ച് കിടക്കുകയും ചെയ്തു.
ഫ്ളൈറ്റിലെ മറ്റൊരു യാത്രക്കാരനാണ് ഈ ചിത്രം ട്വീറ്ററില് പോസ്റ്റ് ചെയ്തത്. അമ്പതിനായിരത്തിലധികം പേരാണ് ട്വീറ്റ് കണ്ടത്.
പതിനാറായിരത്തിലധികം ലൈക്കുകളും ട്വീറ്റിന് ലഭിച്ചു. നായയുടെ പെട്ടെന്നുള്ള പെരുമാറ്റമാണ് ആളുകളെ ആകര്ഷിച്ചത്. നിരവധി പേര് ചിത്രത്തിന് കമന്റ് ചെയ്യുകയും ചെയ്തു.
സമാനമായ സംഭവങ്ങള് മുമ്പും നടന്നിട്ടുണ്ട്. ഒരിക്കല് നായയുമായ ഫ്ളൈറ്റില് കയറിയ യാത്രക്കാരനോട് നായയോടൊപ്പം തങ്ങള് ഒരു സെല്ഫി എടുത്തോട്ടെ എന്ന് ചോദിച്ച് ക്യാബിന് ക്രൂ രംഗത്തെത്തിയ സംഭവവും സോഷ്യല് മീഡിയയില് വൈറലായിരുന്നു.