വടക്കഞ്ചേരി: കിഴക്കഞ്ചേരി നൈനാംങ്കാട് നായ്ക്കളുടെ കടിയേറ്റ് ഒന്പതുവയസുകാരന് കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റു. നൈനാംങ്കാട് മുഹമ്മദിന്റെ മകൻ നിഷാദിനുനേരെയാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ മദ്രസയിൽനിന്നും വീട്ടിലേക്ക് വന്നിരുന്ന കുട്ടിയെ നായ്ക്കൾ കൂട്ടത്തോടെ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.
കിഴക്കഞ്ചേരി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. ഇരുചക്ര വാഹനയാത്രികർക്കും സ്കൂൾ കുട്ടികൾക്കുമെല്ലാം വലിയ അപകടഭീഷണിയാണ് നായ്ക്കൾ ഉണ്ടാക്കുന്നത്. നായ്ക്കൾ റോഡിനു കുറുകെ ചാടി അപകടത്തിൽപ്പെടുന്ന ബൈക്ക് യാത്രക്കാരുടെ എണ്ണവും പെരുകുന്നു.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും അതല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യൂത്ത് കോണ്ഗ്രസ് രംഗത്തുവരുമെന്നും യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റോബിൻ പൊന്മല അറിയിച്ചു.
തെരുവ്നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്
വണ്ടിത്താവളം: നന്ദിയോട്ടിൽ തെരുവുനായ കുറുകെ ഓടി നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞ്് സാരമായ പരിക്കേറ്റ യുവാവിനെ വിളയോടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളാച്ചി എം.ജി.ആർ നഗർ കാളിമുത്തു (45) വിനാണ് പരിക്കേറ്റത്. രാവിലെ ഏഴിനു മേലെ കവറത്തോട്ടിലാണ് അപകടം. റോഡിൽ വീണു അബോധാവസ്ഥയിലായതിനെ തുടർന്ന് നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
നന്ദിയോട് വേപ്പിൻ ചുവടു മുതൽ പാട്ടികുളം വരെ തെരുവുനായകൾ കാരണം ബൈക്കു യാത്രികർ വീണു പരിക്കേറ്റ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. നന്ദിയോട് ആശുപത്രിക്കു മുന്നിൽ വെച്ച് തെരുവു നായകുറുകെ ഓടിയതുമൂലം ഓട്ടോമറി ഞ്ഞ് യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർക്ക് സാരമായ പരിക്കു പറ്റിയിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർ പാട്ടികുളം സ്വദേശിക്ക് കാലിൽ എല്ലു പൊട്ടിയിരുന്നു.
അയ്യപ്പൻകാവിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ നായയെ തട്ടി ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ മൂന്നു പേർക്കും സാരമായ പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസം മുന്പാണ് പട്ടഞ്ചേരി പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ പേയിളകിയ നായ വഴിയാത്രക്കാരായ പതിനഞ്ചു പേരെ കടിച്ചു മുറിവേൽപ്പിച്ചിരുന്നു.
ഇതു കുടെ നിരവധി തെരുവു മറ്റും വളർത്തു നായകളേയും കടിച്ചു മുറിവേൽപ്പിച്ച സംഭവം നടന്നിരുന്നു. കടിയേറ്റ നായകളിൽ രാഗബാധ ഉണ്ടാവുമെന്നത് നാട്ടുകാരെ ഭയപ്പെടുത്തുന്നുണ്ട്. അടിയന്തിരമായി പ്രദേശത്തെ നായകളെ പിടികൂടാൻ ബന്ധപ്പെട്ട പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കണമെന്ന ജനകീയാവശ്യം ശക്തമാണ്.
റു