കടല്‍ത്തീരത്ത് പത അടിഞ്ഞു കൂടുന്നത് പലപ്പോഴും കൗതുകമുളവാക്കുന്നതാണ്. ശക്തമായ കാറ്റ്, തിരമാല എന്നിവ കാരണം ജൈവ വസ്തുക്കള്‍ കലങ്ങിയാണ് കടലില്‍ പതയുണ്ടാകുന്നത്. അമിത അളവില്‍ കടലില്‍ മാലിന്യങ്ങള്‍ കലരുന്നതും പതയ്ക്ക് കാരണമാകാറുണ്ട്. ഇങ്ങനെയുണ്ടായ കടല്‍പ്പതയില്‍ ആര്‍ത്തുല്ലസിക്കുന്ന ഒരു നായയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.
ക്വീന്‍സ്ലന്‍ഡിലെ കോസ്റ്റിലാണ് സംഭവം നടന്നത്. നായയുടെ ഉടമയാണ് രസകരമായ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും. കടല്‍ തീരത്ത് അടിഞ്ഞു കൂടിയ പതയില്‍ കളിക്കാന്‍ ഏറെ ഇഷ്ടമാണ് തന്റെ ഡാന്റെ എന്ന് വിളിക്കുന്ന ജര്‍മന്‍ ഷെപ്പേഡ് നായക്കെന്ന് ഉടമ വ്യക്തമാക്കി.
കടല്‍ തീരത്തിരുന്ന ഡാന്റേയെ തിരയ്ക്കൊപ്പമെത്തിയ കടല്‍ പത പൂര്‍ണമായും മൂടുന്നതും ദൃശ്യങ്ങളില്‍ കാണാം. പതയില്‍ മുങ്ങി അതില്‍ നിന്നും പതിയെ പുറത്തോട്ട് വരുന്ന നായയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. എന്തായാലും നായയുടെ പതക്കളിയുടെ വീഡിയോ ഇതിനോടകം വന്‍ഹിറ്റായി എന്നു പറഞ്ഞാല്‍ മതിയല്ലോ.