നടക്കുന്നതിന് ഇടയിൽ അപ്രത്യക്ഷമായ് ആളുകളോ മൃഗങ്ങളോ കുഴിയിൽ വീഴാറുള്ളത് സാധാരണയായി നമ്മൾ കേൾക്കാറുള്ള കാര്യമാണ്.
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ അഗ്നിരക്ഷാ സേനയും മറ്റും ജീവന് പണയപ്പെടുത്തിയാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ അഴുക്കുചാലില്പെട്ടുപോയ ഒരു നായ്ക്കുട്ടിയെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അമേരിക്കയിലെ സാന്‍ അന്റോണിയോയിലാണ് ഈ സംഭവം. ഒരു വീടിന്റെ മുന്‍വശത്ത് കളിക്കുന്നതിനിടെ തുറന്ന വാല്‍വിലേക്ക് ഈ നായ്ക്കുട്ടി വീഴൂകയായിരുന്നു. മൂന്നു നായ്ക്കുട്ടികളാണ് ഇത്തരത്തില്‍ വീണത്.
എന്നാല്‍ രണ്ടെണ്ണത്തെ വീട്ടിലുള്ളവര്‍ക്ക് പെട്ടെന്നുതന്നെ രക്ഷിക്കാന്‍ കഴിഞ്ഞു. പക്ഷെ, മൂന്നാമത്തെ നായ ആഴത്തിലേക്ക് പതിച്ചു. പിന്നീട് അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
അവര്‍ മലിനജല ലൈനില്‍ കുടുങ്ങിയ ഈ നായയ്ക്ക് അടുത്തേക്ക് ഒരു കാമറ അയയ്ച്ചു. മാത്രമല്ല സഹായത്തിനായി സാന്‍ അന്റോണിയോ വാട്ടര്‍ സിസ്റ്റത്തെയും അവര്‍ വിളിച്ചു. പിന്നീട് വെള്ളം പുറംതള്ളുകയും നായയേ പുറത്തെത്തിക്കുകയും ചെയ്തു. എട്ടുമണിക്കൂറില്‍ അധികമാണ് ഇത്തരത്തില്‍ ഈ നായ്ക്കുട്ടിയെ പുറത്തെത്തിക്കാന്‍ വേണ്ടിവന്നത്.
ഈ നായ്ക്കുട്ടിയുടെ പേര് പിപ്പ് എന്നാണ്. തുടർന്ന് അതിനെ അനിമല്‍ കെയര്‍ സര്‍വീസ് ഇടത്തില്കൊണ്ടുപോയി ആരോഗ്യകാര്യം ഉറപ്പാക്കിയ ശേഷമാണ് മടങ്ങിയത്.