അപകടങ്ങളും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ പാഞ്ഞെത്തുന്നത് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യ ജീവന് മാത്രമല്ല മൃഗങ്ങളുടെ ജീവനും ഏറെ വിലപ്പെട്ടതാണെന്ന് കാണിച്ച് തരികയാണ് ചെന്നെയില്‍ രണ്ടു യുവാക്കൾ.
മിഷോംങ് ചുഴലികാറ്റിനെതുടര്ന്ന് പെയ്ത മഴയില്‍ ചെന്നെെ നഗരം വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് നമ്മള് കണ്ടിരുന്നു. മഴ ശമിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെളളത്തിലാണ്. രക്ഷാപ്രവര്‍ത്തനം തകൃതിയായ് നടക്കുകയാണ്. ഇതിനിടെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് വെള്ളകെട്ടില്‍ അകപെട്ടുപോയ രണ്ട് നായ്ക്കളെ രക്ഷപെടുത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘മനുഷത്വം മരിച്ചിട്ടില്ല, രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റുചെയ്തിട്ടുള്ളത്. വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ രണ്ടു നായ്ക്കളെ ഒരു വാഹനവുമായി വന്നു രണ്ട് യുവാക്കള്‍ വാഹനത്തിലേക്ക് എടുത്ത് കയറ്റുന്നത് കാണാം. ശേഷം സുരക്ഷിതസ്ഥാനത്തേക്ക് അവയെ മാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
നിരവധി ആളുകളാണ് ഇവരുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകളുമായ് എത്തുന്നത്. ഈ മിണ്ടാപ്രാണികളെ രക്ഷപെടുത്തിയത് വളരെ നല്ല കാര്യമാണെന്നും, ഇത് മനസിന് വളരെ സന്തോഷം നല്കുന്ന കാഴ്ചയാണെന്നുമെല്ലാം തുടങ്ങി വിധത്തിലുള്ള അഭിനന്ദന പ്രവാഹമാണ് വീഡിയോയ്ക്ക് താഴെ.
ആന്ധ്രാപ്രദേശിലും, തമിഴ്നാട്ടിലും മിഷോംങ് ചുഴലികാറ്റിനെ തുടര്‍ന്നുണ്ടായ മഴയില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഴക്കെടുതിയില്‍ 17 പേരാണ് മരിച്ചത്. ഭക്ഷണവും മറ്റ് ആവശ്യ വസ്തുക്കളും ഹെലികോപ്റ്ററിലാണ് ആളുകള്‍ക്ക് എത്തിച്ച് നല്‍കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് വെള്ളം പമ്പു ചെയ്ത് കളയുന്ന പ്രവര്‍ത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയെയും 300 മത്സ്യബന്ധന ബോട്ടുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.