കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും കെടുതി വിതച്ച കേരളത്തില്‍ അനേകായിരം ജനങ്ങളാണ് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ പലയിടങ്ങളിലായി ഒറ്റപ്പെട്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
കുട്ടികളും ഗര്‍ഭിണികളും വയോധികരും ആരെങ്കിലും തങ്ങളെ കൈപിടിച്ചുയര്‍ത്തും എന്ന പ്രതീക്ഷയിലാണ് തുരുത്തുപോലെ ഒറ്റപ്പെട്ട വീടുകളില്‍ കഴിയുന്നത്. എന്നാല്‍ ഈ പ്രളയം ബാധിച്ചിരിക്കുന്നത് മനുഷ്യനെ മാത്രമല്ലെന്നും മനുഷ്യന്റെ എല്ലാ സഹജീവികളെയും കൂടിയാണെന്നും നാം മനസിലാക്കേണ്ടതുണ്ട്.
നമുക്കു മാത്രമല്ല കുടുംബമെന്നും നമ്മുടെ മാത്രം മനസില്‍ തോന്നുന്ന വികാരമല്ല സ്നേഹമെന്നും മനസിലാക്കണം.
വെള്ളത്തിന്റെ ഒഴുക്കില്‍പെട്ട് കൈവിട്ടുപോയ തന്റെ കുട്ടിയെ തേടിയെത്തുന്ന നായ ഒടുവില്‍ തന്റെ കുട്ടിയെ കണ്ടെത്തുന്നതും രക്ഷപ്പെടുത്തുന്നതിന്റെയും ഹൃദയസ്പര്‍ശിയായ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
പ്രളയക്കെടുതിക്കിടയിലും മനസില്‍ സ്നേഹത്തിന്റെയും ബന്ധത്തിന്റെയും ഊഷ്മളത പരത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.