തി​ള​ക്ക​ത്തോ​ടെ താ​ര; 12 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം വി​ര​മി​ച്ച നാ​യ​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി പോ​ലീ​സു​കാ​ർ

തെ​ല​ങ്കാ​ന​യി​ലെ അ​ദി​ലാ​ബാ​ദി​ലെ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് നി​ന്നു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. സേ​വ​ന​ത്തി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പോ​ലീ​സ് നാ​യ​യ്ക്ക് ന​ൽ​കി​യ യാത്രയയപ്പിന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​വു​ന്ന​ത്. 

സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ വൈ​ദ​ഗ്ധ്യം നേ​ടി​യ താ​ര എ​ന്ന ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ 12 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് വി​ര​മി​ച്ച​ത്. ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

താ​ര​യെ ഹാ​ര​മ​ണി​യി​ച്ച് ആ​ദ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ആ​ദ്യം ഒ​രു ഷാ​ൾ നാ​യ​യു​ടെ മേ​ൽ പൊ​തി​ഞ്ഞു പി​ന്നാ​ലെ മാ​ല​ക​ളും അ​ണി​യി​ച്ച് അ​വ​ളെ ആ​ദ​രി​ച്ചു. പോ​ലീ​സ് സം​ഘ​ത്തി​ൻ്റെ ആ​ർ​പ്പു​വി​ളി​യും ക​ര​ഘോ​ഷ​വും കൂ​ടെ ആ​യ​പ്പോ​ൾ  അ​ന്ത​രീ​ക്ഷം ത​ന്നെ മാ​റി.

‘ആ​ദി​ലാ​ബാ​ദി​ലെ ഡോ​ഗ് സ്ക്വാ​ഡി​ലെ അം​ഗ​വും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ വി​ദ​ഗ്ധ​യു​മാ​യ താ​ര​യു​ടെ വി​ര​മി​ക്ക​ൽ ച​ട​ങ്ങ്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ എ​ക്‌​സി​ൽ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്.

2013 ജ​നു​വ​രി 22 ന് ​ജ​നി​ച്ച താ​ര, തെ​ല​ങ്കാ​ന​യി​ലെ മൊ​യ്നാ​ബാ​ദി​ലു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്‍റ​ലി​ജ​ൻ​സ് ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യി​ൽ (ഐ​ഐ​ടി​എ) പ​രി​ശീ​ല​നം നേ​ടി​യ ഒ​രു വി​ദ​ഗ്ധ സ്ഫോ​ട​ക​വ​സ്തു ഡി​റ്റ​ക്ട​റാ​യാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് അ​ദി​ലാ​ബാ​ദി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കു​ക​യും അ​വി​ടെ വ​ർ​ഷ​ങ്ങ​ളോ​ളം താ​ര സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്തു. 

വി​ര​മി​ക്ക​ൽ ച​ട​ങ്ങി​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് ഗൗ​ഷ് ആ​ലം താ​ര​യെ പു​ഷ്പ​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. താ​ര ന​ൽ​കി​യ അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ പെ​ട്ടെ​ന്ന് ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

 

 

 

 

Related posts

Leave a Comment