തെരുവ്; അതൊരുത്തന്റേയും സ്വന്തമല്ലെന്ന ഭാവത്തിലാണ് ഒരു പാമ്പ് ഇഴഞ്ഞുനീങ്ങിയത്. എന്നാല്‍ ഇത് ഞങ്ങളെ ഏരിയ എന്ന നിലയിലായിരുന്നു ചില നായകള്‍. പിന്നീട് നടന്നത് പൊരിഞ്ഞ പോരാട്ടം.
സംഭവം അങ്ങ് ഉത്തര്‍പ്രദേശിലാണ്. ഇവിടുത്തെ ശ്രാവസ്തി ജില്ലയിലെ ഒരു ഗ്രാമത്തിലെ വഴിയിലൂടെ പാമ്പൊരെണ്ണം ഇഴഞ്ഞ് പോവുകയായിരുന്നൂ ആരെയും ഉപദ്രവിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു പാമ്പെന്ന് തോന്നുന്നു. കാരണം തന്നെ കണ്ട് ഞെട്ടിയ സ്ത്രീയെ അധികം പേടിപ്പിക്കാതെ അത് യാത്ര തുടർന്നു.
എന്നാല്‍ പാമ്പിന്റെ ഈ കൂസലില്ലായ്മ അവിടുള്ള ചില നായകള്ക്കത്ര പിടിച്ചില്ല. അവര്‍ കുരച്ചും കൊണ്ട് ചാടി എത്തി. എന്നാല്‍ ചാടുന്ന പോലെ അവ പിന്നോട്ടും മറുന്നു. ഒന്നിന് പിറകെ മറ്റൊന്നായി നായകള്‍ വന്നപ്പോഴും പാമ്പ് മെെന്‍ഡ് ചെയ്തില്ല.
ഇതില്‍ നാണക്കേട് തോന്നിയതുകൊണ്ടാകാം നായകള്‍ കുരയുടെ വോളിയം കൂട്ടി. ഇതോടെ പാമ്പും സ്വല്പം കലിപ്പിലായി അത് ഫണം വിടര്‍ത്തി ഒന്ന് നിന്നു. ഇത് നായകളെ ഞെട്ടിച്ചിരിക്കണം.
“ശെടാ ഇവന് തലതാഴ്ത്തി പോവുക മാത്രമല്ല തല ഉയര്‍ത്തുകയും ചെയ്യും’ എന്ന് അവ ഞെട്ടലോടെ മനസിലാക്കിയിരിക്കാം. എന്തായാലും നായകള്‍ പിന്നീടത്ര ധൈര്യം കാണിക്കുന്നില്ല. പാമ്പ് സെര് ഇഴഞ്ഞ് നീങ്ങുന്നതായും എക്സിലെത്തിയ ദൃശ്യങ്ങളില്‍ കാണാം.
നിരവധി അഭിപ്രായങ്ങള്‍ ഈ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. “മൂര്‍ഖനാണെന്ന് തോന്നു; എന്തായാലും ഇരുവശത്തും ആളപായമില്ല’ എന്നാണൊരാള്‍ കുറിച്ചത്.