നായയുടെ മുഖസാദൃശ്യമുള്ള എട്ടുകാലിയെ ഗവേഷകർ കണ്ടത്തി. ബണ്ണി ഹാർവെസ്റ്റ്മാൻ എന്ന പേരിലറിയപ്പെടുന്ന ഈ എട്ടുകാലിയെ ആൻഡ്രിയാസ് കേ എന്ന സ്വതന്ത്ര ശാസ്ത്രഞ്ജൻ ഇക്വഡോറിലെ ആമസോണ്‍ കാടുകളിൽ നിന്നുമാണ് കണ്ടെത്തിയത്. 2017ലാണ് അദ്ദേഹം ഈ എട്ടുകാലിയെ കണ്ടെത്തിയെങ്കിലും അടുത്തിടെയാണ് എട്ടുകാലിയുടെ ചിത്രങ്ങൾ ലോകം ഏറ്റെടുത്തത്.
ഏറെ അമ്പരപ്പുളവാക്കുന്ന രൂപമാണ് ഈ എട്ടുകാലിക്കുള്ളത്. ഹാർവെസ്റ്റ്മാൻ ചിലന്തി വർഗത്തിലെ അംഗമാണെങ്കിലും പൂർണമായും ഒരു ചിലന്തിയല്ല.
ചിലന്തികളെ പോലെ വല നെയ്യുവാനുള്ള കഴിവ് ഹാർവെസ്റ്റ്മാന്‍ ഇല്ല. മാത്രമല്ല ഹാർവെസ്റ്റ്മാന്റെ ശരീരത്തിൽ വിഷമില്ല. അതുകൊണ്ട് ഹാർവെസ്റ്റ്മാൻ ഒരു തരത്തിലും ഉപദ്രവകാരിയല്ല. ചിത്രങ്ങളിൾ ഹാർവെസ്റ്റ്മാന്‍ വലിയ വലുപ്പം തോന്നിപ്പിക്കുമെങ്കിലും യഥാർത്ഥത്തിൽ തീർത്തും ചെറുതാണ് ഇവ.